Saturday, January 29, 2011

കാലുവും കുടുംബവും

അയാള്‍ അവിടെ തന്നെയുണ്ട് . കുറച്ചു കളിമണ്ണും പഴ്വസ്തുക്കളും ചേര്‍ത്ത് ഘട്ട മസ്ജിദിന്റെ പുരാതനമായ ചുവരിനോട് ഒട്ടിച്ചു വെച്ച തന്റെ കൂരക്കു മുന്നില്‍ കാലുകള്‍ മടക്കി ചന്തി പിന്നോട്ട് താഴ്തി കൈകള്‍ മുന്നിലേക്ക്‌ നീതിയുള്ള പതിവ് ഇരുപ്പ് ...
ചുണ്ടില്‍ നിന്ന് പുകച്ചുരുകള്‍ പുതിയ ചക്രവാളങ്ങള്‍ തേടി ഉയര്‍ന്നു കൊണ്ടിരുന്നു
തെന്റെ ആശ്രിതരായ കോഴികളും ആടുകളും സ്വന്തം കുഞ്ഞുങ്ങളും എല്ലാം പൊടി  പുരണ്ടു കരഞ്ഞും ചിരിച്ചും നിലതിഴഞ്ഞും ഒരു മഹാ മേളം ....
വശങ്ങളിലെ ഫ്ലാറ്റുകളില്‍ തുരുമ്പിച്ച കൂളറിന്റെ കരച്ചില്‍
ഉച്ച ഭക്ഷണം കഴിക്കാനുള്ള ആര്‍ത്തിയോടെ കാലുകളും പിന്നില്‍ കനം  തൂങ്ങുന്ന ബാഗും വലിച്ചു മുന്നോട്ടു നടന്നു
kaaluഭായിയുടെ ആടുകള്‍ പരിചയം കാണിച്ചു
നീട്ടി വെച്ച അയാളുടെ കൈകള്‍ക്ക് മുന്നിലുടെ നടന്നു പോവുമ്പോള്‍ നേര്‍ത്ത സ്വരത്തില്‍ അയാള്‍ എന്തോ കമന്റ് പാസാക്കി, എന്താണെന്നു വ്യക്തമായില്ല
അയാളുടെ സ്വരം അങ്ങനെയാണ്, അത്ഭുതകം വിധം നേര്തതാനത്, കരഞ്ഞു പരയുകയനെന്നെ തോന്നൂ
എന്താണത് ?! ബഹളം !!!
എന്തോ കലഹമാണ്
പെണ്ണുങ്ങള്‍ തെറിവിളിക്കുന്ന ശബ്ദം
ഡല്‍ഹി യിലെ പെണ്ണുങ്ങള്‍ കാട്ടു പൂച്ചകളെ പ്പോലെയാണ് കലഹിച്ചു തുടങ്ങിയാല്‍
കടിച്ചു കീറിയേ അടങ്ങൂ
അല്പം പിന്നോട്ട് നടന്നു നോക്കി ; ആരനത്
ഒരു പൂച്ച പേടിച്ചരണ്ടു എന്റെ മുന്നിലൂടെ പാഞ്ഞു അങ്ങോട്ട്‌ പോവേണ്ട എന്നാ അര്‍ത്ഥത്തില്‍ എന്നെ നോക്കി
അഞ്ചാറ് സ്ത്രീകളുണ്ട്
അതാ കലുവിന്റെ പെണ്ണുങ്ങള്‍ ഒരു യക്ഷിയെ പ്പോലെ മുടിയഴിച്ചിട്ട് കണ്ണുകള്‍ ചുവപ്പിച്ചു നില്‍ക്കുകയാണ്
കയ്യില്‍ വലിയൊരു ഉരുളന്‍ കല്ലുമുണ്ട്, ഷോര്‍ട്ട് പുട്ടിനു വേണ്ടി തയ്യാറായി നില്‍ക്കുന്നത് പോലെയുണ്ട്
വാക്ക് തര്‍ക്കം മൂത്ത് കയ്യങ്കളിയിലെത്തി
കാലു മടിയോടെ എഴന്നേറ്റു അടുത്ത് ചെന്ന് നിന്ന്
മിസ്സിസ് കാലു ഉശിരോടെ പൊരുതുകയാണ്
നാല് പേരാണ് അവരെ ചേര്‍ന്ന് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നത്
എവിടെ നിന്നോ അതാ ആ മൌഗ്ലി രൂപന്‍ ബഹളം വെച്ച് ഓടി വരുന്നു
കാലുവിന്റെ മൂത്ത സന്തതി
അവന്‍ പാഞ്ഞു ചെന്ന് ഉമ്മയെ പിടിച്ചു നിര്‍ത്തി
ഉമ്മ വിടാന്‍ ഭാവമില്ല
സര്‍വ ബലവും പ്രയോഗിച് ഉമ്മയെ വലിച്ചു വീടിനകത്ത് കയറ്റി
പെണ്‍ പട്ടികള്‍ കുറ കാലുവിനു നേരെയാക്കി
കാലു പുത്രന്‍ ചെന്ന് ഇടപെട്ടപ്പോള്‍ അവര്‍ കുര നിര്‍ത്താതെ വാലും മടക്കി പതുക്കെ പിന്നോട്ട് ചെന്ന്
അതിനിടയില്‍ കാലു പുത്രന് ഒരടി കിട്ടി എന്ന് തോന്നുന്നു
നല്ലൊരു കാഴ്ച അവസാനിച്ചു
.................................
രാത്രി ഭക്ഷണം കഴിച്ചു ഹദ്ദാദ്‌ ചൊല്ലി പതുക്കെ പുറത്തിറങ്ങിയപ്പോള്‍ കാലു ഭവനത്തില്‍ വേറെയും ചിലരൊക്കെ ഉള്ളതായി തോന്നി
കാലു കേവലം അജ കോഴി പാലകന്‍ മാത്രമല്ല, അബ്കാരി കൂടിയാണ്
രാത്രിയിലാണ് മദ്യ വ്യവസായം കൊഴുക്കുന്നത്
കൂടാതെ ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കുന്നുമുണ്ട്‌
ഏതാണെന്നല്ലേ
കൊച്ചു കൂരക്കു മുന്നില്‍ കളിമന്നു കുഴച്ചു ചേര്‍ത്തുണ്ടാക്കിയ ആടിന്‍ കൂട് ഇപ്പോള്‍ കാലിയാക്കി വേറെ കൂട് പനിതിരിക്കുകയാണ്
പഴയ കൂട് തൂത് വിര്തിയാക്കി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്
മുവ്വായിരം രൂപ മാസത്തില്‍ വാടക നല്‍കിയാണ്‌ അവിടെ അമ്മയും അച്ഛനും കുട്ടികളും അടങ്ങിയ ഒരു മനുഷ്യ ക്കുടുംബം താമസിക്കുന്നത്
ഒന്നര ചതുരശ്ര മീറ്റെര്‍ മാത്രം വിസ്ത്രിതിയുള്ള ആട്ടിന്‍ കൂട്ടില്‍
കാലുവിന്റെ വീടും ആടുകളുടെ വീടും ഫ്ലാറ്റും കോഴിക്കൂടും മേച്ചില്‍ പുറവും വിസര്‍ജ്ജനതിനായുള്ള തുറന്ന സ്ഥലവും എല്ലാം ഘട്ട മസ്ജിദിന്റെ വാഖ്‌അഫ് ഭൂമിയായതിനാല്‍ അത് വില്‍ക്കാന്‍ പറ്റുന്നില്ല
പിറ്റേന്ന് കുളിച്ചു മിനുങ്ങി യുനിവേഴ്സിട്ടിയിലേക്ക്  നടക്കുമ്പോള്‍ കാലു അതെ ഇരുപ്പു തുടരുന്നുണ്ടായിരുന്നു; ഇന്നലെ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍
ഉള്ളില്‍ കാലു പുത്രന്‍ സ്കൂളില്‍ പോവനോന്നും ഇല്ലാത്തതിനാല്‍ ടിവിക്ക് മുന്നിലാണ്


Thursday, January 27, 2011

കാത്തിരിപ്പ്‌

ഓരോ ട്രാഫിക് ജാമിന്റെ കുരുക്കഴിയുംപോഴും പുതിയ പ്രതീക്ഷകള്‍ ജനിക്കുകയാണ്
ഒരു തൊള്ളായിരത്തി ഒന്നെങ്കിലും കാണും നിരനിരയായി ചുവന്ന ലൈറ്റ് സൃഷ്‌ടിച്ച ലക്ഷ്മണ രേഖയ്ക്ക് മുന്നില്‍ യാത്രക്കാര്‍ക്ക് ഒരായിരം മടുപ്പിന്റെ തീക്കനലുകള്‍ വാരിയിട്ടു നിര്‍ത്തിയിട്ടിരിക്കുന്ന വാഹനക്കൂട്ടത്തില്‍
ജനിക്കുന്ന ഓരോ പ്രതീക്ഷയും നിമിഷങ്ങള്‍ക്കുള്ളില്‍ അസ്തമിക്കുകയാണ്
നട്ടുച്ച വെയിലിന്റെ കൊടും ചൂട് പോലെതന്നെ കാത്തിരിപ്പിന്റെ മടുപ്പും കടിച്ചു കുടയുകയാണ്.
മെട്രോ സ്റ്റേഷന്‍ വെയിലത്ത്‌ ചുട്ടുപൊള്ളുന്ന പാറപോലെ ഉയര്‍ന്നു നില്‍ക്കുന്നു
കുതിച്ചു പായുന്ന ബൈക്കുകള്‍ കാമ്പസിന്റെ ചപല്യങ്ങലത്രയും വഹിക്കുന്നു
ഇത് വരെ ദരിയ  ഗന്ജിലെക്കുള്ള ഒറ്റ ഡി ടി സി യും എത്തിയിട്ടില്ല
ജീവന്‍ വെക്കുന്ന പ്രതീക്ഷകളെല്ലാം ചാപപിള്ളകലാണെന്ന്   തിരിച്ചറിയുന്നു
പഞ്ചാബി പെണ്‍കുട്ടികളുടെ ഉയര്‍ന്ന ചിരി ഇടയ്ക്കിടെ മുഴങ്ങുന്നു
അടുത്ത ബാസ്റൊപിലേക്ക് നടന്നാല്‍ ഇരുപത്തിയാറാം നമ്പര്‍ ബസ്‌ കൂടി കിട്ടാന്‍ സാധ്യതയുണ്ട്
പക്ഷെ കത്തിയെരിയുന്ന വെയിലാണ്
നുശാടും  അലിയും ഒരു ബാഗു തൂക്കി ദൂരെ പ്രത്യക്ഷപ്പെട്ടു
ലൈബ്രറിയില്‍ ദീര്‍ഘ നേരം ചെലവഴിച്ചു മടങ്ങുകയാവും
നൌഷാദ് വല്ലാത്ത ഭാഗ്യ ശലിയാണ്
കൂടെ വന്നു പെട്ടാല്‍ അവനു വേണ്ടി ഒരു ബസ്‌ വന്നു കിട്ടാന്‍ സാധ്യതയുണ്ട്
പുതിയൊരു പ്രതീക്ഷ കൂടി പ്രസവിക്ക പ്പെട്ടു
അപ്പോഴും ദൂരെ ട്രാഫിക് പൊയന്റില്‍ പച്ചയും ചുവപ്പും മാറി മാറി കത്തിക്കൊണ്ടിരിക്കുന്നുന്ദ്
ഏതെങ്കിലും ഒരു ഗ്രീന്‍ സിഗ്നലിന്റെ കൂടെ ദരിയ ഗന്ജിലെക്കുള്ള ഡി ടി സി യും മുരണ്ടു വരാതിരിക്കില്ല

ഒരു കണ്ടെത്തല്‍

എട്ടു നൂടണ്ടോളം പഴക്കമുള്ള ആ കൊച്ചു കരിങ്കല്‍ കെട്ടിടത്തിനകത്ത് ഭക്തിയോടെ ഇരുന്നപ്പോള്‍ വല്ലാത്ത അനുഭുതി
മുന്നിലുള്ള കൊച്ചു മുറിയില്‍ ആ മഹാനുഭാവന്‍ ഇപ്പോഴും ആരാധന നിമഗ്നനായിരിക്കുന്ന പോലെ തോന്നുന്നു
വശങ്ങളിലുള്ള ജനലുകളിലും വിളക്ക് കത്തിച്ചു വെക്കാനുള്ള ചെറിയ തുളകളിലും വല്ലാത്തത പൌരാനികത ഇപ്പോഴും വിശ്രമിക്കുന്നു .
ഒരുപാടു ഔലിയാക്കള്‍ ജീവിച്ചിരുന്ന വിശുദ്ധ സ്ഥലമാണിത്
ഒരുപാട്  മഹാ പുരുഷന്മാര്‍ക്ക് ആത്മീയതയുടെ അനന്ത വിഹായസ്സിലേക്ക് പറന്നുയരാനുള്ള ആദ്യ വെളിച്ചം പകര്‍ന്നു കിട്ടിയ  പുണ്യ ഭുമി !!!
അവരുടെ ദിവ്യ സാനിധ്യത്തിനു വേണ്ടിയുള്ള ദാഹത്തിന്റെ ഓരോ ഘട്ടവും നേരിട്ടനുഭവിച്ച ചുവരുകള്‍
ഹബീബ് നല്ല സ്വരത്തില്‍ ബുര്‍ദ തുടങ്ങി
ശാന്തമായി അധികം ശബ്ദമില്ലാതെ ഞങ്ങള്‍ ഏറ്റു ചൊല്ലി
ഹസ്രത് മഹ്ബുബെ ഇലാഹി ഇപ്പോഴും അകത്തു വിശ്രേമിക്കുകയാനെന്ന പോലെ ....
പുറത്തു വലിയ മനുഷ്യര്‍  ( ദര്‍ഗകള്‍ക്ക് മുന്നില്‍ വലിയ വയറുമായി അധികാര ഭാവത്തില്‍ നില്‍ക്കുന്ന മനുഷ്യരെ നമുക്കങ്ങനെ പരിചയപ്പെടുത്താം ) അത്ഭുതടോടെ അത് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു

.ബലി പെരുന്നാള്‍ ദിനം ഹുമയൂണ്‍ ടോമ്ബിന്റെ ചുവന്ന കല്ലുകക്കിടയില്‍ മുഗള്‍ പ്രതാപത്തിന്റെ  ആ പഴയ ഹൃദയ  മിടിപ്പുകള്‍  കേള്‍ക്കനിടായുള്ള ഓരോ പഴുതും  ഞങ്ങള്‍ കയറിയിരങ്ങുംപ്പോഴാണ്  വടക്കേ മൂലയിലെ ചെറിയ ഗേറ്റ് തുറന്നു കിടക്കുന്നത് ഹബീബിന്റെ ജിജ്ഞാസ ഉണര്‍ത്തി. ഹബീബ് അങ്ങനെയാണ്, തടസ്സങ്ങളാണ് മൂപ്പര്‍ക്ക് ആവേശം ജനിപ്പിക്കുക . പുതിയത് കണ്ടെത്താനും കീഴടക്കാനുമുള്ള ഹബീബിന്റെ ആവേശമാണ് ഞങ്ങളെ അടുപ്പിച്ചത്
ആരോ തുറന്നു വെച്ച ഗെയ്ട്ടിലൂടെ  അധികാരികളെ  കബളിപ്പിച്ചു പുറത്തു കടന്നിരിക്കുകയാണ് ഞങ്ങള്‍ . മുന്നിലുള്ള പുല്തകിടിയുടെ അങ്ങേയറ്റത്ത്‌ കിടക്കുന്ന ഖബരുകള്‍ ഞങ്ങളെ അങ്ങോട്ട്‌ നയിച്ച്‌   . ആവേശപൂരവം മുന്നോട്ടു നടക്കുമ്പോള്‍ ടോമ്ബിന്റെ അകത്തേക്ക് തിരിച്ചു കയരനവുമെന്നു പ്രതീക്ഷ ഞങ്ങള്‍ ഉപേക്ഷിച്ചിരുന്നു
നീണ്ട ദുആക്കു  ശേഷം പുറത്തിറങ്ങുമ്പോള്‍ വല്ലാത്ത നിര്‍വൃതി അനുഭവപ്പെട്ടു
അപ്രതീക്ഷിതമായി മഹാഭാഗ്യം വന്നു ചെര്‍ണനതിന്റെ ആവേശവും
പിന്‍വശത്ത് ഞങ്ങള്‍ പുറത്തിറങ്ങിയ ഗേറ്റ് അപ്പോഴും തുറന്നു കിടക്കുന്നുണ്ടായിരുന്നു
അവിടെ നിരീക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല